KeralaLatest NewsNews

കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയിട്ടും കരിപ്പൂരില്‍ സ്വര്‍ണക്കടത്തുകാരന്‍ പിടിയില്‍

ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി

മലപ്പുറം: ഒരു കിലോയിലധികം സ്വര്‍ണവുമായി  കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ സ്വര്‍ണക്കടത്തുകാരന്‍ പിടിയിലായി. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണമാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി കൂടല്ലൂര്‍ സജീഷ്, പൊന്നാനി സ്വദേശി സുധീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ സജീഷാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് 1.167 കിലോഗ്രാം സ്വര്‍ണമിശ്രിതം കടത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഇയാള്‍ പുറത്തിറങ്ങിയത്. എന്നാല്‍, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ എയ്ഡ്‌പോസ്റ്റിലെ പൊലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന്, ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button