KeralaLatest NewsNews

 ആറ് വയസുകാരനായ മകന് മഡ് റെയ്‌സിങ്ങ് പരിശീലനം: തൃശ്ശൂർ സ്വദേശിക്കെതിരേ കേസ്

 

തൃശൂർ: ആറ് വയസുകാരായ മകന് അപകടകരമായ രീതിയിൽ മഡ് റെയ്‌സിങ്ങ് പരിശീലനം നൽകിയ പിതാവിനെതിരെ കേസെടുത്തു. തൃശൂർ സ്വദേശിയായ ഷാനവാസ് അബ്ദുള്ളക്കെതിരെയാണ് കേസ്. പാലക്കാട് സൗത്ത് പോലീസാണ് ഇയാൾക്കെതിരേ കേസെടുത്തത്.

ക്ലബ്ബ് സംഘടിപ്പിച്ച മഡ് റെയ്‌സിങ്ങ് പരിശീലനത്തിലാണ് ഷാനവാസ് മകനെ പങ്കെടുപ്പിച്ചത്. കാടംകോട് വെച്ച് ഞായറാഴ്ച്ചയായിരുന്നു പരിശീലനം.
ടോയ് ബൈക്കാണ് കുട്ടി പരിശീലനത്തിന് ഉപയോഗിച്ചത്. എന്നാൽ, മുതിർന്നവർക്കൊപ്പമാണ് പരിശീലനത്തിൽ കുട്ടി പങ്കെടുത്തത്. പരിശീലനം നടക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ മാസം 17നും 18നും പാലക്കാട് വെച്ച് നടക്കുന്ന മഡ് റെയ്‌സിങ്ങിൽ പങ്കെടുക്കാനാണ് ക്ലബ്ബുകളുടെ പരിശീലനം നടക്കുന്നത്.

പരിശീലനം സംഘടിപ്പിച്ച ക്ലബ്ബിനെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. വീടുകളിൽ കുട്ടികൾക്ക് ടോയ് ബൈക്കുകൾ ഉപയോഗിക്കാൻ നൽകുന്നതിന് പുറമെ പൊതുസ്ഥലത്ത് സാഹസിക പരിശീലനത്തിൽ കുട്ടിയെ പങ്കെടുപ്പിച്ചത് തെറ്റാണെന്ന വാദമാണ് പോലീസ് ഉയർത്തുന്നത്. കൂടാതെ, ക്ലബ്ബിന് ലൈസൻസ് ഇല്ലായിരുന്നു എന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button