Latest NewsNewsIndia

കേന്ദ്ര ഏജൻസികളുടെ ട്വിറ്റർ അക്കൗണ്ടുകൾ തുടർച്ചയായി ഹാക്ക് ചെയ്യപ്പെടുന്ന സംഭവം: അന്വേഷണത്തിനൊരുങ്ങി സർക്കാർ

ഡൽഹി: കേന്ദ്ര ഏജൻസികളുടെ ട്വിറ്റർ അക്കൗണ്ടുകൾ തുടർച്ചയായി ഹാക്ക് ചെയ്യപ്പെടുന്ന സംഭവത്തിൽ അന്വേഷണത്തിനൊരുങ്ങി കേന്ദ്രസർക്കാർ. സൈബർ ആക്രമണസാധ്യത കണക്കിലെടുത്ത് മന്ത്രാലയങ്ങളുടെ ഉൾപ്പെടെയുള്ള ട്വിറ്റർ അക്കൗണ്ടുകൾക്ക് സുരക്ഷ കൂട്ടാനും കേന്ദ്രം നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സൈബർ ക്രൈം വിഭാഗവും അന്വേഷണം ആരംഭിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ, യുജിസിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്കർമാർ കൈക്കലാക്കിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അക്കൗണ്ടും നേരത്തെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. രണ്ട് ദിവസങ്ങളിലായി മൂന്ന് പ്രധാനപ്പെട്ട ട്വിറ്റർ അക്കൗണ്ടുകളാണ് സമാനമായ രീതിയിൽ ഹാക്ക് ചെയ്യപ്പെട്ടത്.

നിസ്കരിക്കാനെത്തിയ 9 കാരന് പ്രകൃതി വിരുദ്ധ പീഡനം: വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ, കുട്ടി മനോനില തെറ്റി ചികിത്സയിൽ

ഈ സംഭവത്തെ കേന്ദ്രസർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് ഈ അക്കൗണ്ടുകൾ തിരികെ പിടിച്ചത്. മൂന്ന് അക്കൗണ്ടുകളും ഹാക്ക് ചെയ്തത് ഒരേ സംഘമാണോ എന്നതാണ് നിലവിൽ അന്വേഷിക്കുന്നത്. യുപി മുഖ്യമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ യുപി സർക്കാർ സ്വന്തം നിലയ്ക്കും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button