CricketLatest NewsNewsSports

ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും

മുംബൈ: ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. മുംബൈ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം. കളിച്ച മൂന്ന് മത്സരങ്ങളിലും ജയം നേടിയാണ് ഹാർദ്ദിക്‌ പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിറങ്ങുന്നത്. ഇന്ന് ജയിച്ചാൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ഗുജറാത്ത് ഒന്നാമതെത്തും.

കഴിഞ്ഞ മത്സരത്തിൽ, പഞ്ചാബ് കിംഗ്‌സിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത്. അവസാന രണ്ട് പന്തിലും സിക്‌സ് നേടി രാഹുല്‍ തെവാട്ടിയയാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്.

എന്നാൽ, സണ്‍റൈസേഴ്‌സ് ഹൈദരബാദ് ടൂർണമെന്റിലെ ആദ്യ ജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ന് ഗുജറാത്തിനെ നേരിടാനിറങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച് വിജയ വഴിയില്‍ എത്തിയെങ്കിലും ഹൈദരാബാദിന് പരിഹരിക്കാന്‍ വെല്ലുവിളികള്‍ ഏറെയുണ്ട്.

Read Also:- ജീവിതത്തിൽ ഏതെങ്കിലും ഒരു സമയത്ത് നമ്മൾ എല്ലാവരും ‘അടവ്’ എടുക്കാറുണ്ട്: പുതിയ അടവുമായി ആസിഫ് അലി

ഓപ്പണിംഗ് ബാറ്റ്സ്മാൻമാർ ഏകദിന ശൈലിയിൽ ബാറ്റ് വീശുന്നതാണ് പ്രധാന പ്രശ്‌നം. വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരൊഴികെയുള്ള ബൗളര്‍മാർ റൺസ് വിട്ടുകൊടുക്കുന്നതാണ് ഹൈദരബാദ് നേരിടുന്ന മറ്റൊരു വെല്ലുവിളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button