IdukkiKeralaNattuvarthaLatest NewsNews

വ്യാപാരിയെ കാണാനില്ലെന്ന് പരാതി

കുട്ടമ്പുഴ ഞായപ്പിള്ളില്‍ ഫ്രാന്‍സിസ് ജോസഫിനെയാണ് (43) കാണാതായത്

അടിമാലി: അടിമാലി ബസ് സ്റ്റാന്‍ഡില്‍ ബേക്കറി കട നടത്തുന്ന വ്യാപാരിയെ കാണാനില്ലെന്ന് പരാതി. കുട്ടമ്പുഴ ഞായപ്പിള്ളില്‍ ഫ്രാന്‍സിസ് ജോസഫിനെയാണ് (43) കാണാതായത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ബേക്കറി തുറന്നിരുന്നു. തുടർന്ന്, മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ പുറത്തേക്കു പോയ ഫ്രാന്‍സിസിനെ കാണാതാവുകയായിരുന്നു.

Read Also : ബീച്ചുകളിൽ തിരക്ക് വർധന: സുരക്ഷ ഉറപ്പാക്കാൻ 7 നിരീക്ഷണ ടവറുകൾ കൂടി സ്ഥാപിച്ചു

നേര്യമംഗലം വരെ ഓട്ടോയില്‍ പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ അടിമാലി പൊലീസിലോ ബന്ധുക്കളെയോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍: 9496500336, 9497 980361

shortlink

Related Articles

Post Your Comments

Related Articles


Back to top button