KollamLatest NewsKeralaNattuvarthaNews

ബൈക്ക് മോഷണ കേസിലെ യുവാക്കൾ അറസ്റ്റിൽ

മങ്ങാട് ചിറയിൽ കുളത്തിൽ വിമൽ ഭവനിൽ എസ്. വിമൽ (28), കിളികൊല്ലൂർ തെക്കേടത്ത് അമ്പലത്തിന് സമീപം കുഴിവിള വീട്ടിൽ ബി. അജിത്ത് (കണ്ണൻ, 24) എന്നിവരാണ് പിടിയിലായത്

കിളികൊല്ലൂർ: കല്ലുംതാഴം ജങ്ഷൻ ഷോപ്പിങ് കോംപ്ലക്സിന് സമീപം സൂക്ഷിച്ച ബൈക്ക് മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ. മങ്ങാട് ചിറയിൽ കുളത്തിൽ വിമൽ ഭവനിൽ എസ്. വിമൽ (28), കിളികൊല്ലൂർ തെക്കേടത്ത് അമ്പലത്തിന് സമീപം കുഴിവിള വീട്ടിൽ ബി. അജിത്ത് (കണ്ണൻ, 24) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പകൽ ഷോപ്പിങ് കോംപ്ലക്സിന് സമീപം പാർക്ക് ചെയ്തിരുന്ന വർക്ക് ഷോപ്പ് ജീവനക്കാരനായ രാജേഷിന്‍റെ ബൈക്കാണ് ഇവർ മോഷ്ടിച്ചത്.

Read Also : ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്‌കാരം റയല്‍ മാഡ്രിഡ് താരത്തിന്: റൊണാൾഡോ

കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, ജയൻ കെ. സക്കറിയ, താഹക്കോയ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button