Latest NewsNewsInternational

റഷ്യയ്ക്കായി മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ കൈമാറി ചൈന

മോസ്‌കോ: റഷ്യ- യുക്രെയ്ന്‍ യുദ്ധം തുടരുന്നതിനിടെ, റഷ്യയുടെ സഖ്യകക്ഷിയായ സെര്‍ബിയയിലേക്ക് ചൈനയുടെ വിമാനങ്ങള്‍ പറന്നിറങ്ങിയതായി റിപ്പോര്‍ട്ട്. റഷ്യക്ക് വേണ്ടി രഹസ്യമായി ചൈന മാരകായുധങ്ങള്‍ എത്തിച്ച് നല്‍കിയതായാണ് വിവരം. ചൈനീസ് വ്യോമസേനയുടെ ആറ് വൈ-20 വിമാനങ്ങളാണ് സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ എത്തിയത്.

Read Also : ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കർപ്പൂരം കത്തിച്ച് ക്രൂരത: ട്രാൻസ് വുമൺ അര്‍പ്പിത പി നായർ അറസ്റ്റിൽ

മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള വൈ-20 വിമാനങ്ങള്‍ സെര്‍ബിയന്‍ സൈന്യത്തിന് വേണ്ടിയായിരുന്നു എത്തിച്ചത് എന്ന സൂചനയും പിന്നാലെ ലഭിക്കുന്നുണ്ട്. യുക്രെയ്‌നുമായുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൈന സെര്‍ബിയയ്ക്ക് സൈനിക സഹായം എത്തിച്ചത് ഏറെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍, 2019ല്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ് വിമാനങ്ങള്‍ എത്തിച്ചതെന്നാണ് സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുകിക്കിന്റെ വാദം.

പാശ്ചാത്യ രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് സെര്‍ബിയ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തത് ആശങ്ക ഉയര്‍ത്തുകയാണ്. ഇത് റഷ്യയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button