ThrissurKeralaNattuvarthaLatest NewsNews

കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ് : മരിച്ചയാളെ ആദ്യം ഇടിച്ചത് പിക്കപ്പ് വാന്‍

അപകടത്തില്‍ മരിച്ചയാളെ ആദ്യം ഇടിച്ചത് പിക്കപ്പ് വാന്‍ ആണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി

തൃശൂർ: കുന്നംകുളത്ത് കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടത്തില്‍ മരിച്ചയാളെ ആദ്യം ഇടിച്ചത് പിക്കപ്പ് വാന്‍ ആണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.

പിക്കപ്പ് വാന്‍ ഇടിച്ചതിന് പിന്നാലെയാണ് ബസ് ഇടിച്ചത്. പിന്നിലെ ടയര്‍ ദേഹത്ത് കയറുകയായിരുന്നു. ഇടിച്ച പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയി.

Read Also : ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഭീമിന് പ്രണാമം: മുഖ്യമന്ത്രി

അപകടം നടന്ന ഉടനെ നാട്ടുകാര്‍ കുന്നംകുളം പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന്, പൊലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ പരസ്വാമിയെ ഉടനെ അടുത്തുള്ള താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button