Latest NewsKeralaNews

കുടുംബ വഴക്ക്: പാലക്കാട് ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു

പാലക്കാട്: പാലക്കാട് ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു. കോട്ടായിയിൽ ആണ് സംഭവം. ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also: വിഷു ദിനത്തിൽ തന്നെ റംസാനിലെ രണ്ടാം വെള്ളിയാഴ്ചയും ദു:ഖ വെള്ളിയും: ഹാ എന്തൊരു ഭംഗി: കെ ടി ജലീൽ

കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് കോട്ടായി പോലീസ് അറിയിച്ചു. ബന്ധുവായ മുകേഷ് എന്ന യുവാവാണ് ഇവരെ വെട്ടിയത്. കുനിശ്ശേരി സ്വദേശിയായ ഇയാൾ ഒളിവിൽ പോയെന്നും ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Read Also: പാൻ ഇന്ത്യൻ രീതിയിൽ ചിത്രങ്ങളെടുക്കാൻ ബോളിവുഡിലെ സംവിധായകർ ശ്രമിക്കുന്നില്ല: അജയ് ദേവ്​ഗൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button