Latest NewsNewsIndia

കരൗലി സംഘർഷം: രാജസ്ഥാൻ സർക്കാരിനെ കുറ്റപ്പെടുത്തി ഒവൈസി

ജയ്പൂർ: രാജസ്ഥാനില്‍ രാമനവമി ദിവസത്തിലുണ്ടായ അതിക്രമത്തിൽ രാജസ്ഥാൻ സർക്കാർ കുറ്റപ്പെടുത്തി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. ജയ്‌പൂരിലെ ക്രമസമാധാനപാലനത്തിൽ രാജസ്ഥാൻ സർക്കാർ പരാജയമാണെന്നും, അതിന്റെ ഫലമാണ് കരൗലി സംഘർഷമെന്നും അദ്ദേഹം വിമർശിച്ചു. ജയ്പൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് സർക്കാരിന്റെ ക്രമസമാധാന പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് അക്രമം നടന്നതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ സംഘർഷത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചിരുന്നു. രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞവരുടെ വീടുകൾ തകർത്ത നടപടി അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് അസദുദ്ദീൻ ഒവൈസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

Also Read:വിദ്യാർത്ഥികൾ പഠിക്കാനാണ് സ്കൂളിലും കോളേജുകളിലും വരുന്നത്, അല്ലാതെ തല്ല് കൂടാനല്ല: അരവിന്ദ് കെജ്‌രിവാൾ

രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾ രാമനവമി ഘോഷയാത്രയ്‌ക്കിടെ അക്രമങ്ങൾ നിയന്ത്രിക്കുന്നതിലും തടയുന്നതിലും പരാജയപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. ‘ഇത് വ്യക്തമായും അക്രമവും ജനീവ കൺവെൻഷന്റെ ഗുരുതരമായ ലംഘനവുമാണ്. ഏത് നിയമപ്രകാരമാണ് മധ്യപ്രദേശ് സർക്കാർ മുസ്ലീം സമുദായത്തിന്റെ വീടുകൾ തകർത്തത്?. മുസ്ലീം ന്യൂനപക്ഷങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പക്ഷപാതപരമായ സമീപനമാണ് ഇത് വ്യക്തമാക്കുന്നത്’, ഒവൈസി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button