Latest NewsInternational

കൊവിഡ് അതീവ ഗുരുതരം: പ്രതിഷേധങ്ങൾക്കിടെ ചൈനയിൽ കൂടുതൽ നഗരങ്ങൾ അടച്ചുപൂട്ടി

കൊവിഡ് സാഹചര്യത്തിൽ ദമ്പതിമാർ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളും നൽകുന്നുണ്ട്.

ബെയ്‌ജിങ്‌: ചൈനയിൽ കൊവിഡ് ബാധ അതി രൂക്ഷം. കൊവിഡ് ബാധ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കൂടുതൽ നഗരങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. കൊവിഡ് പ്രഭവ കേന്ദ്രമായ ഷാങ്‌ഹായിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 23,000ലധികം കേസുകളാണ്. ഇതിൽ 20,000ഓളം കേസുകൾ രോഗലക്ഷണമില്ലാത്തതാണ്. ഷാങ്ഹായ് നഗരം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്.

ജനങ്ങൾ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളിലും ഫ്‌ളാറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഷാങ്ഹായ് കൂടാതെ, പലയിടങ്ങളിലും 14 ദിവസത്തെ അടച്ചിടലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകളിൽ നിന്ന് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും കമ്പനികൾ വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കടുത്ത നിരീക്ഷണങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ ദമ്പതിമാർ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളും നൽകുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്.

ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീടുകളുടെയും ഫ്‌ളാറ്റുകളുടെയും ബാൽക്കണികളിൽ ഇറങ്ങിനിന്ന് ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെയും ബഹളം വെക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button