PalakkadKeralaNattuvarthaLatest NewsNews

കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് ആറ് വയസുകാരി മരിച്ചു

അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്ക് പറ്റി. പാലക്കാട് തേങ്കുറുശ്ശി തുപ്പാരക്കളം എ. സതീഷിന്റെ മകള്‍ വിസ്മയ ആണ് മരിച്ചത്

പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ബൈക്ക് മറിഞ്ഞ് ആറ് വയസുകാരി മരിച്ചു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്ക് പറ്റി. പാലക്കാട് തേങ്കുറുശ്ശി തുപ്പാരക്കളം എ. സതീഷിന്റെ മകള്‍ വിസ്മയ ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 8 മണിയോടെ പാലക്കാട് പാലാട്ട് ജംക്ഷനിലാണ് അപകടമുണ്ടായത്. ബൈക്കോടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകള്‍ അമേയ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Read Also : സഹോദരനെ വെട്ടിയ ശേഷം പള്ളിയുടെ മച്ചില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ സതീഷ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരുക്ക് ഗുരുതരമല്ല. വിസ്മയയുടെ മ‍ൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button