ThiruvananthapuramKeralaNattuvarthaLatest NewsNews

‘അശ്രദ്ധമൂലം 40 ലക്ഷം പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു’ : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വച്ച് നഷ്ടപരിഹാരമായി നൽകണമെന്ന് വീണ്ടും അവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് 40 ലക്ഷം പേർ മരിച്ചത് കേന്ദ്ര സർക്കാരിന്റെ അനാസ്ഥ കാരണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വച്ച് നഷ്ടപരിഹാരമായി നൽകണമെന്ന് വീണ്ടും അവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

Also read : കേരളം വര്‍ഗീയവാദികളുടെ മണ്ണല്ല, കൊലപാതക രാഷ്ട്രീയത്തിനെതിരായി കാമ്പയിൻ നടത്തും: കുഞ്ഞാലിക്കുട്ടി

അമേരിക്കൻ മാധ്യമം പുറത്ത് വിട്ടിരിക്കുന്ന കണക്ക് പ്രകാരം ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക് ഔദ്യോഗിക കണക്കുകളേക്കാൾ എട്ട് മടങ്ങ് വർദ്ധനവിലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മോദി ജി സത്യം പറയുകയില്ല, മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുകയുമില്ല. ഓക്‌സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് അദ്ദേഹം ഇപ്പോഴും കള്ളം പറയുന്നു, കൊവിഡ് കാലത്ത് കേന്ദ്ര സർക്കാരിന്റെ അനാസ്ഥ മൂലം മരിച്ചത് അഞ്ച് ലക്ഷമല്ല, 40 ലക്ഷം ഇന്ത്യക്കാരാണ്’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button