KeralaNattuvarthaLatest NewsNewsIndia

നാണവും മാനവും ഉണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ പിണറായി രാജി വയ്ക്കണം: കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കൊലപാതക പരമ്പരകളിൽ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നാണവും മാനവും ഉണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ പിണറായി വിജയൻ രാജി വയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ-യെയും ആര്‍എസ്‌എസ്-നെയും നിയന്ത്രിക്കാന്‍ പിണറായി വിജയന് കഴിവില്ല എന്ന് കോടിയേരി ബാലകൃഷ്ണന്‍ പരോക്ഷമായി വ്യക്തമാക്കിയിരിക്കുന്നുവെന്നും, മൂന്ന് വര്‍ഷത്തിനിടെ 1065 കൊലപാതകങ്ങള്‍ കേരളത്തിൽ നടന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Also Read:കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തും : കെ സുരേന്ദ്രന്‍

‘പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പോലീസിനെ ഭരണകൂടം അധ:പതിപ്പിച്ചിരിക്കുന്നു. ഒരു വകുപ്പ് പോലും നേരേ ചൊവ്വേ ഭരിക്കാനറിയാത്ത മനുഷ്യനെയാണ് കോടികള്‍ മുടക്കി പരസ്യം ചെയ്ത് കഴിവുള്ളവനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. എഴുതിക്കൊടുക്കുന്ന ചോദ്യങ്ങളുമായി ചെന്ന് പഞ്ചപുച്ഛമടക്കി പിണറായി വിജയന്റെ നാടകത്തിന് കൂട്ടുനിന്ന മാധ്യമങ്ങള്‍ക്കും കേരളത്തിന്റെ ദുരവസ്ഥയില്‍ പ്രധാന പങ്ക് ഉണ്ട്’, സുധാകരൻ ചൂണ്ടിക്കാട്ടി.

‘ഇപ്പോള്‍ പോലും മുഖ്യമന്ത്രിയോട് ശക്തമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. ശരിയായ പത്ര സമ്മേളനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിവില്ലാത്ത ആളാണ് പിണറായി വിജയന്‍ എന്ന സത്യം ജനം തിരിച്ചറിയരുതെന്ന് മാധ്യമങ്ങളിലെ സിപിഎം താരാട്ടുപാട്ടുകാര്‍ക്ക് നിര്‍ബന്ധമുണ്ട്. ഒന്നോര്‍ക്കുക, ജാതി-മത- വര്‍ഗീയ ശക്തികളെ തരാതരം പോലെ പ്രീണിപ്പിച്ച്‌ അധികാരം നിലനിര്‍ത്താന്‍ പിണറായി വിജയന് കഴിഞ്ഞിട്ടുണ്ടാകാം. പക്ഷേ ജനങ്ങളെ വര്‍ഗ്ഗീയമായി തമ്മിലടിപ്പിച്ച്‌ ഭരണകൂടത്തിന്റെ കഴിവുകേടുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് പിണറായി വ്യാമോഹിക്കേണ്ട’, അദ്ദേഹം അഭിപ്രായപ്പെട്ടു.

‘നാണവും മാനവും രാഷ്ട്രീയ ധാര്‍മികതയും ഉണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം. അതിന് മടി കാണിച്ചാല്‍ ആഭ്യന്തര മന്ത്രിയെ മാറ്റാന്‍ ഉള്ള ധൈര്യം സിപിഎം സംസ്ഥാന കമ്മിറ്റി കാണിക്കണം .കാരണം പിണറായി വിജയന്റെ അധികാര മോഹത്തേക്കാള്‍ വലുതാണ് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും’, കെ സുധാകരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button