Latest NewsInternational

റഷ്യൻ ആക്രമണം : കീവിൽ മാത്രം കണ്ടെടുത്തത് 900 മൃതദേഹങ്ങൾ

കീവ്: ഉക്രൈനിൽ നടക്കുന്ന റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെടുന്നവരുടെ കണക്കുകൾ പുറത്ത് വിട്ട് പോലീസ്. കീവ് നഗരത്തിൽ മാത്രം 900 ഉക്രൈൻ പൗരന്മാരുടെ മൃതദേഹമാണ് കണ്ടെടുത്തത്.

റഷ്യൻ സൈന്യം നഗരം വിട്ടു പോയതിനു തൊട്ടുപിന്നാലെയാണ് ഇത്രയധികം മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്ന ലക്ഷ്യത്തോടുകൂടി മാത്രം തലയ്ക്ക് വെടിവെച്ച രീതിയിലാണ് മിക്ക മൃതദേഹങ്ങളും. ഒരു പ്രകോപനവുമില്ലാതെ റഷ്യൻ സൈന്യം നടപ്പിലാക്കിയിരിക്കുന്നത് ക്രൂരമായ കൂട്ടക്കൊലയാണെന്ന് ഉക്രൈൻ പോലീസ് അധികാരികൾ വ്യക്തമാക്കുന്നു.

യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ, റഷ്യ സിവിലിയന്മാരെ ആക്രമിച്ചിരുന്നില്ല. എന്നാൽ, സാധാരണക്കാർക്ക് ആയുധം കൊടുത്ത ഭരണകൂടം അവരെ പോരാടാൻ പ്രോത്സാഹിപ്പിച്ചു. ജയിലിലെ ക്രിമിനലുകളെ പുറത്തിറക്കി, അവർക്കടക്കം ആയുധം നൽകിയ സെലൻസ്കിയുടെ നടപടി, വളരെ വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. പൊതുജനങ്ങളിൽ നിന്നും ആക്രമണം നേരിടേണ്ടി വന്നതോടെ, റഷ്യൻ സൈന്യം കൂട്ടക്കൊലകൾ ആരംഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button