NattuvarthaLatest NewsNews

സ്വർണ്ണവിലയിൽ വൻ വർദ്ധനവ്: ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. ഇന്ന് പവന് 240 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 39880 രൂപയായി. ഗ്രാമിന് 30 രൂപയും വർദ്ധിച്ചിട്ടുണ്ട്. 4,985 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.

Read Also: ‘കുരങ്ങൻ നീയാടാ… നിന്റെ തന്തയാടാ’: കുട്ടിക്കുരങ്ങനെന്ന് വിളിച്ച ബൈജു കൊട്ടാരക്കരയോട് രാഹുൽ: ലൈവ് ചർച്ചയിൽ പൊരിഞ്ഞ അടി

കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണ്ണവില. അതേസമയം, വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിക്ക് 75 രൂപയാണ് വില. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയുടെ വിലയിലും തുടർച്ചയായ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

Read Also: യുവാക്കള്‍ വെറും വയറുമായി രാജ്യത്ത് അലഞ്ഞുതിരിയുകയാണ്, കേന്ദ്രം പറഞ്ഞ പണമെവിടെ? വരുണ്‍ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button