Latest NewsUAENewsInternationalGulf

തൊഴിലാളികൾക്ക് ദിവസം രണ്ടു മണിക്കൂറിൽ കൂടുതൽ സമയം ഓവർടൈം നൽകരുത്: നിർദ്ദേശം നൽകി യുഎഇ

അബുദാബി: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം നൽകരുതെന്ന് നിർദ്ദേശം നൽകി യുഎഇ. മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഏതു സാഹചര്യമായാലും മൂന്നാഴ്ചയിൽ ഓവർടൈം ഉൾപ്പെടെ 144 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്നാണു വ്യവസ്ഥ. അധികജോലി നൽകുമ്പോൾ അടിസ്ഥാന വേതനം കണക്കാക്കി അധിക വേതനവും നൽകണം. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനത്തിൽ കുറയാത്ത തുകയാണു നൽകേണ്ടതെന്നാണ് നിർദ്ദേശം.

Read Also: ‘യേശുവിന്റെ കുരിശുമരണം’ : നാടകത്തിനിടെ കുഴഞ്ഞു വീണ് വിദ്യാർത്ഥി മരിച്ച സംഭവം, പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ

വ്യാപാര കേന്ദ്രങ്ങൾ, ഹോട്ടൽ, കന്റീൻ, സെക്യൂരിറ്റി സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൊഴികെ ഏതെങ്കിലും ദിവസം അധികം പണിയെടുപ്പിച്ചാൽ മറ്റു ദിവസങ്ങളിൽ ജോലി കുറച്ചു നൽകി തൊഴിൽ സമയം ക്രമീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. രാത്രി 10 നും പുലർച്ചെ 4 നും ഇടയിലാണ് ഓവർടൈം നൽകിയതെങ്കിൽ സാധാരണ വേതനത്തിന്റെ 50 ശതമാനത്തിൽ കുറയാത്ത തുകയാണ് അധിക വേതനമായി നൽകേണ്ടത്. എന്നാൽ, ഊഴമനുസരിച്ച് ജോലി ചെയ്യുന്നവരാണെങ്കിൽ ആനുകൂല്യം ലഭിക്കില്ല.

Read Also: സംഘർഷം ആഗ്രഹിക്കുന്നില്ല, സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ, ബഹിഷ്കരിച്ച് ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button