Latest NewsNewsInternational

അഫ്ഗാനിസ്ഥാനിലെ സ്‌കൂളുകളില്‍ സ്‌ഫോടന പരമ്പര: ആറുപേര്‍ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്‌കൂളുകളില്‍ സ്‌ഫോടന പരമ്പര. മൂന്നു സ്‌ഫോടനങ്ങളിലായി ആറുപേര്‍ കൊല്ലപ്പെട്ടതായും നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിൽ, അബ്ദുള്‍ റഹിം ഷാഹിദ് ഹൈ സ്‌കൂള്‍, മുംതാസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

ചാവേറാക്രമണമാണ് നടന്നത് എന്നാണ് ലഭ്യമായ പ്രാഥമിക വിവരം. മുംതാസ് സ്‌കൂളിൽ ആദ്യ സ്‌ഫോടനം നടന്നതിന് പിന്നാലെ, അബ്ദുള്‍ റഹീം ഷാഹിദ് സ്‌കൂളിലും സ്‌ഫോടനം നടക്കുകയായിരുന്നു. അബ്ദുള്‍ റഹീം സ്‌കൂളിന്റെ പ്രധാന ഗേറ്റിന് മുന്നിലാണ് സ്‌ഫോടനം നടന്നത്.

മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ മര്‍ദ്ദിച്ചുകൊന്ന കേസ്: പാകിസ്ഥാനില്‍ ആറ് പേര്‍ക്ക് വധശിക്ഷ, 9 പേർക്ക് ജീവപര്യന്തം

സ്‌ഫോടന സമയത്ത് കുട്ടികളുടെ വലിയ കൂട്ടം ഇവിടെയുണ്ടായിരുന്നതായും, കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളുണ്ടോയെന്നത് വ്യക്തമായിട്ടില്ലെന്നും അഫ്ഗാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button