Latest NewsNewsFootballSports

പ്രസവത്തിനിടെ ആൺകുഞ്ഞ് മരിച്ചു: വേദന പങ്കുവച്ച് ക്രിസ്റ്റ്യാനോ

മാഞ്ചസ്റ്റർ:പ്രസവത്തിനിടെ മരിച്ച ആൺകുഞ്ഞിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവച്ച കുറിപ്പ് ആരാധകരെ നൊമ്പരപ്പെടുത്തുന്നു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചെന്നായിരുന്നു റൊണാൾഡോ പങ്കുവച്ച വേദനാ ജനകമായ വാർത്ത. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം ട്വിറ്ററിലൂടെ വ്യക്തമാക്കി.

‘ഞങ്ങളുടെ മകൻ മരിച്ച വിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു, ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ഞങ്ങൾക്ക് ജീവിക്കാനുള്ള ശക്തി നൽകുന്നത്. ഡോക്ടർമാരോടും നഴ്‌സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു.’

Read Also:- ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ ഏറ്റവും യോഗ്യനായ താരങ്ങളിലൊരാളാണ് അവൻ: ഹര്‍ഭജന്‍ സിംഗ്

‘ഈ നഷ്ടത്തിൽ ഞങ്ങളെല്ലാവരും തകർന്നിരിക്കുകയാണ്. ഈ പ്രയാസമേറിയ സമയത്ത് സ്വകാര്യതയാണ് ഞങ്ങൾക്ക് വേണ്ടത്. പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു. ഞങ്ങൾ എപ്പോഴും നിന്നോടൊപ്പമുണ്ട്. ഒരുപാട് സ്നേഹവുമുണ്ട്’ റൊണാൾഡോ ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button