Latest NewsKeralaNews

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആര്?  തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: സി.പി.ഐ.എം. സംസ്ഥാന സമിതിയംഗം പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായേക്കും. നിലവിലെ സെക്രട്ടറി പുത്തലത്ത് ദിനേശന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പാര്‍ട്ടി പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയെ പരിഗണിക്കുന്നത്. ഒപ്പം മറ്റു നേതാക്കളുടെ ചുമതലയിലും ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാനസമിതി യോഗത്തില്‍ തീരുമാനമാകും.

ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനറാക്കാനുള്ള തീരുമാനത്തില്‍ സംസ്ഥാന സമിതിയുടെ അംഗീകാരം തേടും.
നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനെ ദേശാഭിമാനി പത്രാധിപരാക്കാനാണ് സാധ്യത. തോമസ് ഐസക്ക്, എം സ്വരാജ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിന്റേയും ഇഎംഎസ് അക്കാദമിയുടെയും ചുമതല എസ് രാമചന്ദ്രന്‍ പിള്ളയക്ക് നല്‍കിയേക്കും. ആനാവൂര്‍ നാഗപ്പന് പകരം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാരെന്നും തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയാരെന്നും യോഗത്തില്‍ ചര്‍ച്ചയാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button