Latest NewsNewsLife StyleHealth & Fitness

പുരുഷ ഹോർമോണിനെ പ്രതികൂലമായി ബാധിക്കുന്ന ഭക്ഷണങ്ങളറിയാം

ശരീരത്തിന്റെ മസിലുകൾ, രോമങ്ങൾ, ബീജോല്പാദനം, തുടങ്ങി പുരുഷ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിനെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. എന്നാൽ, ചില കാര്യങ്ങൾ ഈ ഹോർമോണിന്റെ ഉത്പാദനം കുറയ്ക്കും. ക്ഷീണം, ഉദ്ധാരണ പ്രശ്നം, ഓസ്റ്റിയോപോറസിസ്, ലൈംഗികാഗ്രഹം കുറയുക, വിഷാദരോഗം തുടങ്ങിയ രീതിയിലാകും അത് പ്രകടമാകുന്നത്.

പ്രായം കൂടുന്നതിനനുസരിച്ചു ചിലരിൽ ടെസ്റ്റോസ്റ്റിറോൺ കുറഞ്ഞു വരുന്നതായി കാണാം. എന്നാൽ, ഇത് എല്ലാവരിലും ഒരുപോലെയായിരിക്കണമെന്നില്ല. ദീർഘകാലത്തെ രോഗവും മരുന്നുകളുടെ ഉപയോഗവും മാനസിക പിരിമുറുക്കവും ഹോർമോൺ കുറയുന്നതിന് കാരണമായേക്കാം. ചില ഭക്ഷണവും കാരണമായേക്കാം. മിക്കപ്പോഴും ശരിയായ കാരണം കണ്ടെത്തുക പ്രയാസമായിരിക്കും.

Read Also : സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണം, രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യണം: ബിജെപി

ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്ന ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്തിന്റെ അമിത ഉപയോഗം ഹോർമോൺ കുറയുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റു ഭക്ഷണത്തിൽ കാണുന്നതിനേക്കാൾ 800 ഇരട്ടി ലിഗ്നനുകൾ ചണവിത്തിൽ അടങ്ങിയിരിക്കുന്നു. ലിഗ്നനുകൾ ഉയർന്ന ഈസ്ട്രജൻ സ്വഭാവം ഉള്ളതും സ്വതന്ത്രവും മൊത്തത്തിലുള്ളതുമായ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

നെയ്യുടെയും വനസ്പതിയുടെയും രൂപത്തിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകൾ ബീജങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നു. ഇത് പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. ഉയർന്ന അളവിൽ മദ്യം ഉപയോഗിക്കുന്നത് ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നതിന് കാരണമാകുന്നു.

മിന്റ് അടങ്ങിയ ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത് സ്വാതന്ത്ര ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിന് കാരണമാകുന്നു. സോഡിയം, കലോറി, ഉയർന്ന അളവിലുള്ള പഞ്ചസാര എന്നിവയ്ക്കു പുറമെ ഫ്രോസൺ ഫുഡ്, പാകം ചെയ്യപ്പെട്ട സ്നാക്സ്, തുടങ്ങിയവ ട്രാൻസ് ഫാറ്റിന്റെ ഉറവിടങ്ങളാണ്. ടൈപ്പ് 2 ഡയബെറ്റിസ്, എരിച്ചിൽ, ഹൃദ്രോഗം, തുടങ്ങിയവയ്ക്കു കാരണമായ ഉപയോഗം ഇല്ലാത്ത കൊഴുപ്പാണ് ട്രാൻസ് ഫാറ്റ്. ഇത് ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നതിന് കാരണമാകുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button