KeralaYouthLatest NewsNewsBeauty & StyleLife StyleHealth & Fitness

എന്ത് ചെയ്തിട്ടും പല്ലിലെ മഞ്ഞക്കറ പോകുന്നില്ലേ? ഇതാ കിടിലൻ പരിഹാര മാർഗങ്ങൾ

മഞ്ഞ നിറത്തിലുള്ള പല്ലുകൾ കാരണം പലർക്കും പൊതുമധ്യത്തിൽ വെച്ച് പൊട്ടിച്ചിരിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനോ സാധിക്കാറില്ല. എത്ര വൃത്തിയായി തേച്ചാലും ചിലപ്പോൾ പല്ലിലെ മഞ്ഞക്കറ അങ്ങനെ തന്നെയുണ്ടാകും. പല്ല് ക്ളീൻ ചെയ്യുന്ന എന്നത് എല്ലായ്പ്പോഴും സാധിക്കുന്ന കാര്യവുമല്ല. ഇത് പല്ലിന്റെ ഇനാമലിനെ ബാധിക്കുന്നതാണ്. ഈ മഞ്ഞക്കറ കളയാൻ പലരും പല വഴികൾ പരീക്ഷിക്കാറുണ്ട്. ഇതിനായി പണവും മുടക്കും. അധികം പൈസമുടക്കൊന്നുമില്ലാതെ തന്നെ പല്ലിലെ ഈ മഞ്ഞക്കറ മാറ്റാൻ ചില വഴികളുണ്ട്. എന്താണെന്ന് നോക്കാം.

നമ്മുടെ വീട്ടുമുറ്റത്തെ ആത്തയ്ക്ക അഥവാ സീതപ്പഴത്തിന്റെ ഇല തന്നെയാണ് പരിഹാരമാർഗം. ഈ ഇല വെള്ളത്തിലിട്ടു വച്ച ശേഷം അമ്മിയിൽ നന്നായി അരച്ചെടുക്കുക. നല്ല വെണ്ണ പോലെ അരച്ചെടുത്ത ശേഷം അതിലേക്ക് കുറച്ചു കായം ചേർത്ത് വീണ്ടും അരച്ചെടുക്കുക. വെള്ളം ചേർക്കാതെ അരച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നല്ല കടും പച്ച നിറത്തിൽ കാണുന്ന മിശ്രിതം ആവശ്യത്തിന് എടുത്ത് കൈകൊണ്ടോ ബ്രഷ് കൊണ്ടോ പല്ലിൽ തേച്ച് നോക്കൂ. ആദ്യ ഉപയോഗത്തിൽ തന്നെ മാറ്റം അറിയാൻ സാധിക്കും.

Also Read:വേഗത കുറച്ച് വാഹനമോടിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കും : മുന്നറിയിപ്പുമായി പോലീസ്

മറ്റൊരു വഴി, ബേക്കിംഗ് സോഡയും ഹൈഡ്രജൻ പെറോക്സൈഡും അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക എന്നതാണ്. ഇവയ്ക്ക് പല്ലിന്റെ മഞ്ഞനിറം കുറയ്ക്കാൻ സഹായിക്കും. ബേക്കിംഗ് സോഡയും ഹൈഡ്രജൻ പെറോക്‌സൈഡും അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് പല്ലിലെ കറ കുറയ്ക്കുകയും വെളുപ്പ് മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് 2012 ലെ ഒരു പഠനറിപ്പോർട്ട് കണ്ടെത്തിയിരുന്നു. പല്ലിലെ മഞ്ഞക്കറയെ കുറിച്ച് ഡോക്ടർമാരോട് പരാതിപ്പെടുമ്പോൾ അവർ പൊതുവെ പറഞ്ഞു തരുന്ന ചില പരിഹാര മാർഗങ്ങൾ ഉണ്ട്. ദന്തഡോക്ടർമാർ പലപ്പോഴും ശുപാർശ ചെയ്യുന്ന പരമ്പരാഗത പരിചരണ രീതികൾ ഇവയാണ്:

ദിവസവും രണ്ട് നേരം പല്ല് വൃത്തിയായി തേയ്ക്കുക. ഒപ്പം, പല്ലിന്റെ നിറം മാറുന്ന ഭക്ഷണ പാനീയങ്ങൾ (ചുവന്ന വീഞ്ഞ്, കോഫി, ബ്ലൂബെറി, ബീറ്റ്റൂട്ട്) കഴിച്ച ശേഷവും പറ്റുമെങ്കിൽ പല്ല് വൃത്തിയാക്കുക.

പല്ല് തേയ്ക്കുന്നത് ഒരു ചടങ്ങായി കാണരുത്. സമയമെടുത്ത് എല്ലാ ഭാഗങ്ങളിലും ബ്രഷ് എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തി ബ്രഷ് ചെയ്യുക. 2 മുതൽ 3 മിനിറ്റ് വരെ ബ്രഷ് ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.

ഓരോ പല്ലിന്റെയും എല്ലാ ഉപരിതലവും ബ്രഷ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. വായുടെ പിൻഭാഗത്തുള്ള പല്ലുകളിൽ ബ്രഷ് പരമാവധി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മോണകളിൽ ബ്രഷ് ചെയ്യുന്നത് കഴിവതും ഒഴിവാക്കുക. അല്ലെങ്കിൽ, വളരെ മൃദുവായി ബ്രഷ് ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button