IdukkiKeralaNattuvarthaLatest NewsNews

സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

മേ​മാ​രി ചെമ്പക​ശേ​രി​ൽ സു​രേ​ഷ് (23), ഗോ​വി​ന്ദ​ൻ (25), ബി​നീ​ഷ് (27), തേ​ന​മ്മാ​ക്ക​ൽ അ​ജി​ത് (17), അ​റ​യ്ക്ക​ൽ ര​ഞ്ജി​ത് (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ഉ​പ്പു​ത​റ: എ​തി​രേ​ വ​ന്ന വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് 350 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. മേ​മാ​രി ചെമ്പക​ശേ​രി​ൽ സു​രേ​ഷ് (23), ഗോ​വി​ന്ദ​ൻ (25), ബി​നീ​ഷ് (27), തേ​ന​മ്മാ​ക്ക​ൽ അ​ജി​ത് (17), അ​റ​യ്ക്ക​ൽ ര​ഞ്ജി​ത് (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മേ​മാ​രി​യി​ൽ​ നി​ന്നും ക​ണ്ണം​പ​ടി​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ ചൊ​റി​യ​ൻ​ത​ണ്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read Also : പ​നി ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു

താ​ഴ്ച​യി​ലേ​ക്ക് ഉ​രു​ളു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ തെ​റി​ച്ചു​ വീ​ണ​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. അതേസമയം, അപകടത്തിൽ ജീ​പ്പ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

എ​തി​രേ ​വ​ന്ന ജീ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രും വി​വ​രം അ​റി​ഞ്ഞെ​ത്തി​യ​വ​രു​മാ​ണ് പ​രി​ക്കേ​റ്റ​വ​രെ ഉ​പ്പു​ത​റ സി​എ​ച്ച്സി​യി​ലും പി​ന്നീ​ട് ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച​ത്. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button