ThiruvananthapuramNattuvarthaKeralaNews

‘പ്രതിപക്ഷം നാടിനെ കൊണ്ടുപോകുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലേക്ക്, കേരള മോഡല്‍ മാതൃകാപരം’: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കേരള മോഡല്‍ വികസനം മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിനും കേരള വികസനത്തിനും എതിരായി
യുഡിഎഫ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read : പ്രൊഫഷണൽ ഇന്റേണുകൾ വഴി പഞ്ചായത്തുകൾ സംരംഭ സൗഹൃദമാകും: മന്ത്രി പി രാജീവ്

ഭാവി തലമുറയെ കണ്ടുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഇന്ന് കേരളത്തിലെ പ്രതിപക്ഷത്തിരിക്കുന്നവര്‍ എല്ലാക്കാലത്തും പിന്തിരിപ്പന്‍ നിലപാടെടുത്തവരാണ്. പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്ന പ്രവൃത്തിയാണ് ചെയ്യുന്നത്. എന്തിനെയും എതിര്‍ക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.

ഏറ്റെടുക്കുന്ന ഭൂമിക്ക് പൊന്നുംവില കിട്ടി തുടങ്ങിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവന്റെ വേദന അറിയാത്തവര്‍ അല്ല ഇടതുപക്ഷത്ത് ഉള്ളതെന്നും ഭൂമി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും അദ്ദേഹം യോഗത്തിൽ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button