KeralaLatest NewsNewsLife StyleHealth & Fitness

കാലിന് നീരുണ്ടോ? ഓടിപ്പോയി ചൂട് പിടിക്കരുത്, ഐസും വെയ്ക്കരുത് – ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന അവയവമാണ് കാലുകള്‍. ദിവസം മുഴുവൻ ഓടിത്തളർന്ന കാലിന് ആവശ്യമായ പരിഗണന പലപ്പോഴും ആരും കൊടുക്കാറില്ല. ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് നൽകുന്ന സംരക്ഷണം കാലിനും നൽകേണ്ടതാണ്. പുതിയ ജീവിത ശൈലികള്‍, സാഹചര്യങ്ങള്‍, ഇവകൊണ്ടുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെ കാല് വേദനയ്ക്കും നീരിറക്കത്തിനും കാരണമാകും. കാലിൽ നീരു വന്നാലുടൻ ഓടിപ്പോയി ചൂടു വയ്ക്കുകയോ, ഐസ് വയ്ക്കുകയോ ചെയ്യുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ ചെയ്യുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാകും ഉണ്ടാക്കുക.

എന്തുകൊണ്ടാണ് നീരു വന്നത് എന്നറിയാതെ ചൂടു വയ്ക്കേണ്ടിടത്തു തണുപ്പും തിരിച്ചും ചെയ്താൽ പ്രശ്നം വഷളാകും. കാലിന് വേദന പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. സന്തുലിതമല്ലാത്ത ശരീരഭാരം, പാകമല്ലാത്തതും ഹീലുള്ളതുമായ ചെരുപ്പുകള്‍, വാതരോഗങ്ങള്‍, പാദങ്ങളിലെ നീര്‍കെട്ട്, നട്ടെല്ലിന്‍റെ പ്രശ്നങ്ങള്‍, പാദങ്ങളുടെ ഘടനയിലുണ്ടാകുന്ന പ്രശ്നങ്ങള്‍, വിശ്രമമില്ലാത്ത നടത്തവും ഓട്ടവും തുടങ്ങിയവയൊക്കെ കാല്‍-പാദ വേദനയ്ക്കു കാരണമാകും. വേദന കൂടാതെ ചിലർക്ക് കാല് നീര് വെയ്ക്കുകയും ചെയ്യും. നീര് ഒരു രോഗമല്ല. രോഗലക്ഷണം മാത്രമാണ്.

Also Read: വേങ്ങക്കോട് എസ്റ്റേറ്റില്‍ കടുവകളെ കണ്ടതായി തോട്ടം തൊഴിലാളികൾ

വീഴ്ചയിൽ സംഭവിക്കുന്ന ലിഗമെന്റ് ടിയർ, എല്ലിനുണ്ടാകുന്ന പൊട്ടൽ എന്നിവയൊക്കെ നീര് വരാൻ കാരണമാകാം. ഒരേസമയം, ഒരു കാലിൽ മാത്രം നീര് വരുന്നത് കണ്ടാൽ ആരോഗ്യ വിദഗ്ധരെ സമീപിക്കുക. അമിതഭാരമുള്ളവര്‍ക്ക് കാല് വേദന ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. യൂറിക് ആസിഡ് കൂടുതലാകുന്നതു കൊണ്ടും ഭാരക്കൂടുതല്‍ കൊണ്ടും പാദങ്ങളില്‍ നീര്‍ക്കെട്ടുണ്ടാകാം. പാദങ്ങളില്‍ നീര്‍ക്കെട്ടു കണ്ടാല്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടുക. സ്വയചികിത്സ ഒരിക്കലും അരുത്. നട്ടെല്ലിന്‍റെ ഡിസ്ക്കിന് ഉണ്ടാകുന്ന അപാകതകള്‍, തേയ്മാനം തുടങ്ങിയവ ശരീരത്തിന്‍റെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും വേദനയുണ്ടാക്കുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button