Latest NewsNewsInternationalOmanGulf

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം 21 ന് മുൻപ് നൽകണം: നിർദ്ദേശവുമായി ഒമാൻ

മസ്‌കത്ത്: രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ മാസത്തെ ശമ്പളം 21-ാം തീയ്യതിയോടെ നൽകണമെന്ന് നിർദ്ദേശം നൽകി ഒമാൻ. റമദാൻ പ്രമാണിച്ചാണ് തൊഴിൽ മന്ത്രാലയം ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രത്യേക സർക്കുലറും ഒമാൻ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

Read Also: മോഹൻലാലിന്റെ ആറാട്ടിന് ഹിന്ദിയിൽ വൻവരവേൽപ്പ്, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്ന് പ്രേക്ഷകർ

2003 ലെ 35-ാം നമ്പർ രാജകീയ ഉത്തരവ് പ്രകാരം പ്രാബല്യത്തിൽ വന്ന തൊഴിൽ നിയമപ്രകാരമാണ് സർക്കാരിന്റെ നടപടി. ഇത്തരത്തിൽ ശമ്പളം നൽകിയാൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നേരത്തെ തന്നെ ഈദ് ആഘോഷങ്ങൾക്ക് തയ്യാറെടുക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: ബീസ്റ്റ് അത്ര പോര? രജനികാന്തിന്റെ അടുത്ത പടത്തിൽ നിന്നും നെൽസൺ ഔട്ട്?

shortlink

Related Articles

Post Your Comments

Related Articles


Back to top button