KeralaCinemaMollywoodLatest NewsNewsEntertainment

മോഹൻലാലിന്റെ ആറാട്ടിന് ഹിന്ദിയിൽ വൻവരവേൽപ്പ്, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്ന് പ്രേക്ഷകർ

ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആറാട്ട്. നെയ്യാറ്റിന്‍കര ഗോപൻ ആയി മോഹൻലാൽ വേഷമിട്ട ചിത്രത്തിന് തിയേറ്ററിൽ അത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ, ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ഹിന്ദി പ്രേക്ഷകർ. ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് ചെയ്ത വേർഷൻ യുട്യൂബിൽ പബ്ലിഷ് ചെയ്തിരുന്നു. ഇതിനാണ് മികച്ച വരവേൽപ്പ് ലഭിക്കുന്നത്.

Also Read:‘വീണാ അമ്മാമ്മേ നമ്മളുടെ മുഖ്യമന്ത്രിയോട് ഇങ്ങനെ ചെയ്യരുതേ …..പ്ളീസ്…’: കുറിപ്പ് വൈറൽ

ആറാട്ട് സിനിമയുടെ ഹിന്ദി വേർഷൻ ഹിന്ദി പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. മികച്ച സിനിമയാണെന്നും അഭിനയവും ആക്ഷനും എല്ലാം അതിഗംഭീരം ആണെന്നും ആരാധകർ കമന്റ് ചെയ്യുന്നു. ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്ന് വരെ പറയുന്നവരുണ്ട്. ഇതോടെ, ആറാട്ട് സിനിമ വീണ്ടും ചർച്ചയാവുകയാണ്.

ഒരിടവേളയ്ക്കു ശേഷമാണ് മാസ് കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. ഉദയകൃഷ്ണയായിരുന്നു ചിത്രത്തിന്‍റെ രചന. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തിയത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button