Latest NewsNewsIndia

‘അവരുടെ രീതിയിൽ പ്രാർത്ഥിക്കാൻ പറഞ്ഞു, രുദ്രാക്ഷമാല ധരിച്ചതിനും കുറി തൊട്ടതിനും അപമാനം’: അധ്യാപകനെതിരെ പെൺകുട്ടി

തിരുപ്പൂർ: തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ ജയ്വാബായ് മുനിസിപ്പൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിനെതിരെ ആരോപണവുമായി വിദ്യാർത്ഥിനി. തന്റെ മകളെ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതായി പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. സർക്കാർ-എയ്ഡഡ് സ്‌കൂളിൽ പഠിക്കുന്ന 12 വയസ്സുള്ള പെൺകുട്ടിയെ പട്ടയം (വിഭൂതി) ധരിച്ചതിന്റെ പേരിൽ ക്രിസ്ത്യൻ അധ്യാപകർ അപമാനിച്ചെന്നും മതത്തിന്റെ പേരിൽ വിവേചനം കാണിച്ചെന്നുമാണ് രക്ഷിതാക്കൾ നൽകിയ പരാതിയിലുള്ളത്.

ഹിന്ദു മുന്നണിയുടെ ഫേസ്‌ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച പരാതി ഉയർന്നിരിക്കുന്നത്. ഹിന്ദു ആയതിന്റെ പേരിൽ ക്രിസ്ത്യൻ അധ്യാപകരിൽ നിന്നും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നുവെന്നാണ് പെൺകുട്ടി ആരോപിക്കുന്നത്. ക്രിസ്ത്യൻ മതവിശ്വാസിയായ തമിഴ് അധ്യാപകൻ, ക്രിസ്ത്യൻ രീതിയിൽ കൈകൂപ്പി പ്രാർത്ഥിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടുവെന്നും പെൺകുട്ടി പറയുന്നു. തന്നെ ഒറ്റപ്പെടുത്തുകയും മതത്തിന്റെ പേരിൽ വിവേചനം കാണിക്കുകയും ചെയ്തുവെന്നും പെൺകുട്ടി ആരോപിക്കുന്നുണ്ട്. മാർക്ക് കുറഞ്ഞതിന് ഒരു ദിവസം മുഴുവൻ ക്ലാസിൽ നിർത്തിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.

Also Read:ജയിലിൽ ഹലാൽ ഭക്ഷണം കിട്ടുന്നില്ല: പരാതിയുമായി തടവുകാരൻ

‘ഒരു ദിവസം, ടീച്ചർ എന്നോട് ‘ജീവൻ ബലിയർപ്പിച്ച് ആരാണ് നമ്മളെ രക്ഷിച്ചത്’ എന്ന് ചോദിച്ചു. അവർ പ്രതീക്ഷിച്ച മറുപടി അല്ല ഞാൻ നൽകിയത്. അപ്പോൾ ടീച്ചർ ചോദിച്ചു, ‘യേശു നമുക്കുവേണ്ടി ജീവൻ നൽകി. എന്തുകൊണ്ടാണ് നിങ്ങളിൽ ആരും അവന്റെ പേര് പറയാത്തത്?’. മറ്റൊരു ദിവസം, കൈയക്ഷര പരിശീലനത്തിന്റെ ഭാഗമായി, മുരുകന്റെയും കൃഷ്ണന്റെയും മറ്റ് ഹിന്ദു ദൈവങ്ങളുടെയും പേരുകൾ തമിഴിൽ എഴുതിയപ്പോൾ, അത്തരം കാര്യങ്ങൾ എഴുതരുതെന്ന് ടീച്ചർ എന്നോട് ദേഷ്യത്തിൽ പറഞ്ഞു. ക്രിസ്ത്യൻ മതവിശ്വാസിയായ തമിഴ് അധ്യാപകൻ, ക്രിസ്ത്യൻ രീതിയിൽ കൈകൂപ്പി പ്രാർത്ഥിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. ഒരു ദിവസം എന്റെ നെറ്റിയിൽ പുരട്ടിയ കുറി കണ്ട് ‘അത് ധരിക്കാൻ എത്ര സമയമെടുക്കും? ആരാണ് ഇത് നിങ്ങളുടെ നെറ്റിയിൽ പുരട്ടുന്നത്?’ എന്ന ചോദിച്ചു. രുദ്രാക്ഷമാല ധരിച്ചതിന്റെ പേരിലും അപമാനിക്കപ്പെട്ടു. ‘ഏയ് പട്ടായി ധരിച്ച കഴുതേ, എഴുന്നേറ്റു നിൽക്കൂ’ എന്നോട് പറഞ്ഞു’, പെൺകുട്ടി ആരോപിക്കുന്നു.

അതേസമയം, സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ തുറന്ന മതപരിവർത്തന രീതികളും, ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന രീതികളും നടക്കുന്നുവെന്നാരോപിച്ച് അധ്യാപകനെതിരെ നിരവധി രക്ഷിതാക്കൾ ആണ് പരാതി നൽകിയിരിക്കുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന് ഉറപ്പുവരുത്തണമെന്നും, വിദ്യാർത്ഥികളെ അപമാനിച്ച അധ്യാപകനെതിരെ നടപടി വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ രമേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button