Latest NewsNews

പഞ്ചായത്ത് സെക്രട്ടറിയെ തല്ലിയ സിപിഎം പ്രാദേശിക നേതാവിനെതിരെ മുഖം നോക്കാതെ നടപടിയെടുത്ത സിഐയ്ക്ക് സ്ഥലം മാറ്റം

 

കൊച്ചി: പഞ്ചായത്ത് സെക്രട്ടറിയെ തല്ലിയ സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടിയെടുത്ത സിഐയെ സ്ഥലംമാറ്റി. കോതമംഗലം സിഐ ബേസില്‍ തോമസിനെയാണ് സ്ഥലംമാറ്റിയത്.

Read Also : പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ

പിണ്ടിമന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയാണ് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ,
സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ സിഐ ബേസില്‍ കേസെടുത്തു. എന്നാല്‍, സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ് എടുക്കരുതെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ സിഐ അവഗണിക്കുകയും ചെയ്തു.

ഇതിന്റെ പ്രതികാരമായിട്ടാണ് ഇപ്പോള്‍ പാര്‍ട്ടിനേതൃത്വം ഇടപെട്ട് ബേസില്‍ തോമസിനെ തൃശൂര്‍ ചെറുതുരുത്തിയിലേക്കു സ്ഥലം മാറ്റിയിരിക്കുന്നത്. സിഐയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധവുമായി ജനങ്ങളും രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button