IdukkiLatest NewsKeralaNattuvarthaNews

പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ

മൂന്നാർ നല്ലതണ്ണി സ്വദേശി സന്തോഷ് ആണ് പൊലീസ് പിടിയിലായത്

ഇടുക്കി: പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ കരസ്ഥമാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മൂന്നാർ നല്ലതണ്ണി സ്വദേശി സന്തോഷ് ആണ് പൊലീസ് പിടിയിലായത്.

മൂന്നാർ സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇവരുടെ ചില ബന്ധുക്കൾക്ക് വാട്ട്സ് ആപ്പിൽ ലഭിച്ചതോടെയാണ് പരാതി നൽകിയത്. കഴിഞ്ഞ ആഴ്ച്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ എസ്എച്ച്ഓ മനേഷ് കെ പൗലോസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തത്.

Read Also : ‘വിശാലേ, ഏപ്രിൽ 26നാണ് എന്റെ വിവാഹം, എന്നെ കൊണ്ടുപോകൂ’ സോഷ്യൽ മീഡിയയിൽ വൈറലായി 10 രൂപ നോട്ട്

സൈബർ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച്ച നീണ്ടുനിന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചില തെളിവുകൾ കൂടി ലഭിച്ചാൽ സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യുമെന്ന് എസ്എച്ച് ഒ മനേഷ് കെ പൗലോസ് പറഞ്ഞു. എസ് ഐ കെ ഡി മണിയൻ, എ എസ് ഐ സജി എം ജോസഫ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button