KeralaLatest NewsNewsParayathe Vayya

‘മ്മടെ പാർട്ടി ശോഷിച്ചു ശോഷിച്ചു പോകുന്ന അവസ്ഥയിൽ, ഉള്ള കഞ്ഞിയിൽ പാറ്റ ഇടണോ?’ വൃന്ദ കാരാട്ടിനു നേരെ പരിഹാസം

ഇത് പൊളിക്കാൻ ഞാൻ ജീവിച്ചിരിക്കുന്ന കാലം സമ്മതിക്കില്ല

ഡൽഹി: ജഹാംഗീര്‍പുരിയിലെ ഇടിച്ചുനിരത്തലിനെതിരെ പ്രതിഷേധവുമായി സിപിഎം പിബി അംഗം വൃന്ദ കാരാട്ട് രംഗത്തെത്തിയത് വലിയ മാധ്യമ ശ്രദ്ധനേടിയിരുന്നു. എന്നാൽ, ഈ വിഷയത്തിൽ വൃന്ദ കാരാട്ടിനു നേരെ പരിഹാസവുമുയരുന്നുണ്ട്. ബഹുമാനപ്പെട്ട സുപ്രീം കോടതി കൊടുത്ത സ്റ്റേ ഓർഡർ നിലനിൽക്കേ എന്തിനാ ഈ പ്രഹസനം എന്നാണു സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ഈ വിഷയത്തിൽ രമ്യ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. വികസനത്തിന്റെ പേരിൽ കെ റെയിൽ നടപ്പിലാക്കാൻ വീടുകൾക്ക് മുന്നിൽ കുറ്റി നാട്ടുന്ന ഇടതു പക്ഷം ഡൽഹിയിൽ എതിർപ്പ് പ്രകടിപ്പിക്കുന്നതിനെയാണ് രമ്യ പരിഹസിക്കുന്നത്

read also: അഴിമതിയും കലാപ ചരിത്രവുമുള്ള രാഹുൽ വിദ്വേഷത്തിന്റെ വിത്ത് പാകുന്നു: ബിജെപി

കുറിപ്പ് പൂർണ്ണ രൂപം

വൃന്ദ കാരാട്ട് ഡൽഹിയിൽ : നിർത്തവിടെ, ഇത് പൊളിക്കാൻ ഞാൻ ജീവിച്ചിരിക്കുന്ന കാലം സമ്മതിക്കില്ല 💪💪💪
അടുത്ത് നിന്ന കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ : സഖാവേ, കേരളത്തിൽ കെ റെയിലിന്റെ കുടുംബത്തു കേറിയുള്ള മഞ്ഞ കുറ്റി നാട്ടലിനെ കുറിച്ച് എന്താണ് ഈ അവസരത്തിൽ പറയാനുള്ളത്??😌😌
അതിപ്പോൾ.. കെ റെയിൽ വേണം.അത്യാവശ്യം ആണ്.വികസനം അല്ലേ? വീട്ടുകാർ ഒഴിഞ്ഞു പോട്ടെ😏പിന്നെ നമ്മുടെ ഭരണമല്ലേ..😁😁 അവിടെ വന്നു പ്രതികരിക്കുന്നത് ശരിയല്ലല്ലോ. മ്മടെ പാർട്ടി ശോഷിച്ചു ശോഷിച്ചു പോകുന്ന അവസ്ഥയിൽ,ഉള്ള കഞ്ഞിയിൽ പാറ്റ ഇടണോ?? 😊😊😊
പ്രകാശ് കാരാട്ട് : വൃന്ദേ…. 😡😡😡
പ്രകാശേട്ടാ ഞാൻ… ഞാൻ എന്താണ് ഇപ്പോൾ പറഞ്ഞത്??
ഒന്നുമില്ല… കുട്ടിക്ക് ഒന്നുമില്ല 😁😁
ബഹുമാനപ്പെട്ട സുപ്രീം കോടതി കൊടുത്ത സ്റ്റേ ഓർഡർ നിലനിൽക്കേ എന്തിനാ ഈ പ്രഹസനം.

https://www.facebook.com/remyarudrabhairav/posts/540762894141489

shortlink

Related Articles

Post Your Comments

Related Articles


Back to top button