Latest NewsKeralaNews

കേരളത്തിൽ ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദുമില്ല: ഇ.പി ജയരാജന്‍

കണ്ണൂർ: കേരളത്തില്‍ ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദുമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കോടഞ്ചേരിയിലെ വിവാദ വിവാഹത്തിൽ ജോര്‍ജ് എം തോമസ് നടത്തിയ പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും, കഴിയുന്നത്ര പിശകില്ലാതെ മുന്നോട്ട് പോകാനാണ് പാര്‍ട്ടി ശ്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐയോട് മൃദുസമീപനമില്ലെന്നും, വര്‍ഗീയ ശക്തികള്‍ ഏറ്റവും കൂടുതല്‍ ആക്രമിച്ചിട്ടുള്ളത് സി.പി.എമ്മിനെയാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Also Read:പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ സർക്കാർ അനുമതി വേണം: നിർദേശം നൽകി മഹാരാഷ്ട്രയിലെ മുസ്ലിം സംഘടന

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ച പി ശശിക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയാണ് ഇ.പി ജയരാജൻ. അദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട പാർട്ടിക്കകത്ത് ഒരു അയോഗ്യതയുമില്ലെന്നും അദ്ദേഹത്തെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനുളള പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തെ എല്ലാവരും ഐക്യകണ്ഠമായാണ് സ്വീകരിച്ചതെന്നും ജയരാജൻ വ്യക്തമാക്കി. ഈ കാര്യത്തിൽ ഉയർന്നു വരുന്ന വിവാദങ്ങളില്‍ കഴമ്പില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.

അതേസമയം, ഇടതുമുന്നണിയിലേക്ക് മുസ്ലിം ലീഗ് വരുമോ എന്നതിന് അക്കാര്യത്തില്‍ ലീഗാണ് നിലപാട് വ്യക്തമാക്കേണ്ടത് എന്ന് ജയരാജന്‍ പറഞ്ഞു. മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ അസംതൃപ്തി ഉണ്ട്. അതിന്റെ പ്രതികരണങ്ങള്‍ ലീഗിനുള്ളിലും കാണാം. പ്രതീക്ഷിക്കാത്ത പല പാര്‍ട്ടികളും ഇനി ഇടത് മുന്നണിയില്‍ വന്നേക്കുമെന്നും ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button