ThrissurKeralaNattuvarthaLatest NewsNews

ഉമ്മയെയും മകനെയും ആക്രമിച്ചു : രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ

ചാവക്കാട് നമ്പിശേരി വീട്ടിൽ ഷഹീർ (പൊള്ളോക്ക് -35), തെക്കഞ്ചേരി മാനാത്ത് പറമ്പിൽ ഷഫീക്ക് (30) എന്നിവരെയാണ് ചാവക്കാട് എസ്.ഐ വി.പി. അഷ്റഫിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്

ചാവക്കാട്: ഉമ്മയെയും മകനെയും ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചാവക്കാട് നമ്പിശേരി വീട്ടിൽ ഷഹീർ (പൊള്ളോക്ക് -35), തെക്കഞ്ചേരി മാനാത്ത് പറമ്പിൽ ഷഫീക്ക് (30) എന്നിവരെയാണ് ചാവക്കാട് എസ്.ഐ വി.പി. അഷ്റഫിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തെക്കേ ബൈപാസ് റോഡിൽ പഴയ ദർശന തിയറ്ററിന് സമീപം താമസിക്കുന്ന കൊങ്ങണം വീട്ടിൽ ബക്കറിന്‍റെ ഭാര്യ ഖദീജ, മകൻ ഷമീർ എന്നിവരെയാണ് ആക്രമിച്ചത്. ഇരുവരും ചേർന്ന് ഷമീറിനെ മർദിക്കുന്നത് കണ്ട് തടയാൻ എത്തിയപ്പോഴാണ് ഖദീജക്ക് മർദനമേറ്റത്.

Read Also : മിനിട്ട് കൊണ്ട് മയണൈസ് വീട്ടിൽ തന്നെ തയ്യാറാക്കാം

പ്രബേഷനറി എസ്.ഐ കണ്ണൻ, സി.പി.ഒമാരായ ആഷിഷ്, വിനോദ്, ജയകൃഷ്ണൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button