Latest NewsNewsIndia

കോവിഡ് കേസുകളിലെ വര്‍ദ്ധന, നാലാം തരംഗത്തിന്റെ സൂചനയെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണിന് ശേഷം, വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക പങ്കുവെച്ച് ആരോഗ്യ വിദഗ്ദ്ധര്‍. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകളില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ് അടുത്ത തരംഗത്തിന്റെ തുടക്കമാകാമെന്നാണ് ചില വിദഗ്ദ്ധരുടെ അഭിപ്രായം.

Read Also : കൊല്ലപ്പെട്ട സുബൈറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

2022 ഏപ്രില്‍ ആദ്യം മുതല്‍ ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി 1,000 കടക്കുന്ന പ്രവണതയാണ് കാണുന്നത്.

ഒമിക്രോണിന്റെ ബിഎ.2 ഉപവകഭേദമാണ് നിലവിലെ വര്‍ദ്ധനവിന് പ്രധാന കാരണമെന്നും ഇതിനെ അടുത്ത തരംഗത്തിന്റെ തുടക്കമായി തന്നെ കണക്കാക്കാമെന്നും കൊച്ചി അമൃത ആശുപത്രിയിലെ സാംക്രമിക രോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ.ദീപു ടി.എസ് പറയുന്നു. ചൈന, ഹോങ്കോങ്, യുഎസ് എന്നിവിടങ്ങളിലും യൂറോപ്പിലെ നിരവധി രാജ്യങ്ങളിലും കോവിഡ് രോഗികളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഇത് അടുത്ത തരംഗത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, നാലാം തരംഗം നിര്‍ണായകമാണെങ്കിലും വ്യാപനത്തിന്റെ തീവ്രതയും വ്യാപ്തിയും മുമ്പത്തേതിനേക്കാള്‍ കുറവായിരിക്കുമെന്നാണ് പ്രതീക്ഷ. അതിനാല്‍, പരിഭ്രാന്തരാകാതെ ഇതുവരെ സ്വീകരിച്ചിരുന്ന പ്രതിരോധമാര്‍ഗങ്ങള്‍ തന്നെ തുടര്‍ന്നു പോരുന്നതാണ് ഉചിതമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button