Latest NewsNewsFootballSports

പ്രീമിയർ ലീഗിൽ ബ്രൈറ്റനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം കടുപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. ബ്രൈറ്റനെതിരായ ജയത്തോടെ പോയിന്‍റ് പട്ടികയിൽ സിറ്റി വീണ്ടും മുന്നിലെത്തി. പോയിന്‍റ് പട്ടികയിൽ ലിവ‍ർപൂളിനേക്കാൾ ഒരു പോയിന്‍റിന് മുന്നിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. ബ്രൈറ്റനെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് സിറ്റി തോൽപ്പിച്ചത്.

റിയാദ് മഹ്റെസ്, ഫിൽ ഫോഡൻ, ബെർണാ‍ഡോ സിൽവ എന്നിവരാണ് സിറ്റിയുടെ സ്കോറർമാർ. 53, 65, 82 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ആഴ്‌സനലിന് തകർപ്പൻ ജയം. 4-2നാണ് ആഴ്സനൽ ചെൽസിയെ തകർത്തത്. ആദ്യ പകുതിയിലെ മികച്ച രണ്ട് ഗോളുകളുമായി ആഴ്‌സനലിനെ തളച്ച ചെൽസി, രണ്ടാം പകുതിയിൽ തകർന്നടിഞ്ഞു.

Read Also:- ഐപിഎല്ലിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും

17-ാം മിനിറ്റില്‍ തിമോ വെര്‍ണറും 32-ാം മിനിറ്റില്‍ അസ്‌പിലിക്യൂട്ടയുമാണ് ഗോളുകള്‍ നേടിയത്. എന്നാല്‍, ഇരട്ട ഗോളുകളുമായി എഡി എങ്കെതിയയും എമിൽ സ്‌മിത് റോ, ബുകായോ സാക്ക എന്നിവരുടെ ഓരോ ഗോളുകളും ആഴ്സനലിന് ജയമൊരുക്കി. തോറ്റെങ്കിലും 31 കളിയില്‍ 62 പോയിന്‍റുമായി ചെല്‍സി മൂന്നാം സ്ഥാനത്ത് തുടരുന്നു. 32 മത്സരങ്ങളില്‍ 57 പോയിന്‍റുമായി ആഴ്‌സനല്‍ അഞ്ചാമതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button