KeralaLatest NewsNews

കെ റെയില്‍ പ്രതിഷേധം, സമരക്കാരനെ ബൂട്ടിട്ട് ചവിട്ടി പൊലീസ് ഓഫീസര്‍ : പ്രതിഷേധം വ്യാപകമായപ്പോള്‍ അന്വേഷണം

തിരുവനന്തപുരം: കണിയാപുരം കരിച്ചാറയില്‍ സില്‍വര്‍ലൈനെതിരെയുള്ള പ്രക്ഷോഭത്തില്‍ കെ റെയില്‍ പ്രതിഷേധത്തിനിടെ, സമരക്കാരനെ ചവിട്ടിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിനു റൂറല്‍ എസ്പി നിര്‍ദേശം നല്‍കി. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് അന്വേഷണം.സംഭവം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.

Read Also : സ്വപ്‌നയ്ക്ക് ശമ്പളമായി നല്‍കിയ 19 ലക്ഷം തിരിച്ചുനല്‍കില്ല: കെഎസ്‌ഐടിഐഎല്ലിനു മറുപടിയുമായി പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ്

വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം കണിയാപുരത്താണ് സംഭവമുണ്ടായത്. സില്‍വര്‍ ലൈന്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടയുകയും പൊലീസ് സംഭവത്തില്‍ ഇടപെടുകയും ചെയ്തു.

ഇതിനിടെയാണ് ഷബീര്‍ ബൂട്ടിട്ട് പ്രവര്‍ത്തകനെ ചവിട്ടിയത്. സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ കണ്ണൂര്‍ ചാലയില്‍ വീണ്ടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതുമാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button