KeralaLatest NewsNews

അഫ്ഗാനിസ്ഥാനില്‍ നടന്ന സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നടന്ന സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ഏപ്രില്‍ 21ന് അഫ്ഗാനിലെ വിവിധയിടങ്ങളിലായി നടന്ന നാല് സ്ഫോടനങ്ങളുടെ ഉത്തരവാദിത്വമാണ് ഭീകരസംഘടന ഏറ്റെടുത്തത്. ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Read Also :ഹഷീഷ് ഓയിലുമായി കോളജ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ

കാബൂള്‍, ബാല്‍ഖ്, കുണ്ഡൂസ് നഗരങ്ങളിലായാണ് സ്ഫോടനം നടന്നത്. മസാര്‍-ഇ-ഷെരീഫിലെ മസ്ജിദിനുള്ളില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും 12ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കാബൂളിലാണ് ആദ്യം സ്‌ഫോടനം ഉണ്ടായത്. റോഡരികിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതിന് പിന്നാലെയാണ് ബാല്‍ഖിലെ മസാര്‍-ഇ-ഷെരീഫ് മസ്ജിദില്‍ സ്‌ഫോടനമുണ്ടായത്. ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം. മൂന്നാമതാണ് കുണ്ഡൂസ് നഗരത്തില്‍ സ്‌ഫോടനമുണ്ടായത്. 10 പേര്‍ ഇവിടെ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് ദിവസത്തിന് മുമ്പ് പടിഞ്ഞാറന്‍ കാബൂളിലെ ഒരു സ്‌കൂളില്‍ സ്‌ഫോടനം ഉണ്ടാവുകയും മുഴുവന്‍ വിദ്യാര്‍ത്ഥികളും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button