KeralaLatest News

കാസർഗോട്ട് 16കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: പിതാവ് മകളുമായി ഗർഭച്ഛിദ്രത്തിനായി പോകുന്നതിനിടെ അറസ്റ്റിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച അച്ഛനെ പിടികൂടിയത് മകളുമായി ഗർഭച്ഛിദ്രത്തിനായി പോകുന്നതിനിടെ. കാഞ്ഞങ്ങാട്ടാണ് സംഭവം. മംഗലാപുരത്തേക്കായിരുന്നു പ്രതി കടക്കാൻ ശ്രമിച്ചത്. 16 കാരിയായ മകളെയാണ് പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ഇയാൾ പെൺകുട്ടിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കാഞ്ഞങ്ങാട്ടു നിന്ന് പെൺകുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പെൺകുട്ടിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടി ഗർഭിണി ആയതോടെ  ഇയാൾ നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ മകളുമായി ചികിത്സ തേടിയെത്തിയിരുന്നു. എന്നാൽ, സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് ഇയാൾക്കെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button