CricketLatest NewsNewsSports

ബട്‌ലർ വെടിക്കെട്ടിൽ തകർന്നടിഞ്ഞ് ഡല്‍ഹി: രാജസ്ഥാൻ വീണ്ടും ഒന്നാമത്

മുംബൈ: ഐപിഎല്ലില്‍ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സിന്‍റെ വിജയലക്ഷ്യത്തിന് മുന്നില്‍ അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ഡല്‍ഹിക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

44 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തും 37 റണ്‍സ് വീതമെടുത്ത പൃഥ്വി ഷായും ലളിത് യാദവും അവസാന ഓവറിലെ വെടിക്കെട്ടിലൂടെ അത്ഭുത ജയ പ്രതീക്ഷ നല്‍കിയ റൊവ്‌മാന്‍ പവലും(35) മാത്രമെ ഡല്‍ഹിക്കായി പൊരുതിയുള്ളു. രാജസ്ഥാനു വേണ്ടി പ്രസിദ്ധ് കൃഷ്ണയും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലറുടെ സെഞ്ചുറിയുടെയും ദേവ്‌ദത്ത് പടിക്കലിന്‍റെ അര്‍ധ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെയും കരുത്തിൽ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. ബട്‌ലര്‍ 65 പന്തില്‍ 113 റണ്‍സെടുത്തപ്പോള്‍ പടിക്കല്‍ 35 പന്തില്‍ 54 റണ്‍സെടുത്തു. സഞ്ജു 19 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു.

Read Also:- മൈഗ്രേയ്ൻ കുറയ്ക്കാൻ..

ജയത്തോടെ ഏഴ് കളികളില്‍ 10 പോയന്‍റുമായി രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ആറ് കളികളില്‍ 10 പോയന്‍റുള്ള ഗുജറാത്ത് രണ്ടാമതും ഏഴ് കളികളില്‍ 10 പോയന്‍റുള്ള ബാംഗ്ലൂര്‍ മൂന്നാമതുമാണ്. തോറ്റെങ്കിലും ഡല്‍ഹി ആറാം സ്ഥാനത്തു തുടരുന്നു. സ്കോര്‍:- രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 222-2, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 207-8.

shortlink

Related Articles

Post Your Comments

Related Articles


Back to top button