KeralaLatest NewsNews

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം : അപേക്ഷകർ 50-ൽ കുറവെങ്കിൽ അഭിമുഖംമാത്രം

 

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് അപേക്ഷകരുടെ എണ്ണം 50-ൽ കുറഞ്ഞാൽ അഭിമുഖം മാത്രം മതിയെന്ന് നിർദേശം. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം നടത്താനായി രൂപവത്‌കരിക്കുന്ന പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് ഇക്കാര്യം പരിഗണിക്കും.

നിയമവകുപ്പ് അനുമതി നൽകിയ ബിൽ വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പി.എസ്.സി.ക്ക് വിടാത്ത നിയമനങ്ങൾ നടത്തുന്നതിനായാണ് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപവത്‌കരിക്കുന്നത്. നിലവിൽ അതത് സ്ഥാപനങ്ങൾ തന്നെ നേരിട്ട് നടത്തുന്ന നിയമനങ്ങൾ ഒട്ടേറെ ആരോപണങ്ങൾക്ക് കാരണമാകുന്നുണ്ട്.

നിലവിൽ കെ.എസ്.ഐ.ഡി.സി., കെ.എം.എം.എൽ., കെ.എസ്.ഇ.ബി., ബിവറേജസ് കോർപ്പഷൻ, കെ.എസ്.എഫ്.ഇ. തുടങ്ങി അമ്പതോളം സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സി. വഴിയാണ് നടത്തുന്നത്. ഇത്തരം സ്ഥാപനങ്ങളിലെ സാങ്കേതിക തസ്തികകളിലെ നിയമനച്ചുമതലയും റിക്രൂട്ട്‌മെന്റ് ബോർഡിന് കൈമാറും.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നാലംഗ സമിതിയാവും ബോർഡിലുണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button