YouthLatest NewsMenNewsWomenLife Style

ഇന്‍റർവ്യൂവിന് തയ്യാറെടുക്കുന്നവർ അറിയാൻ

ഇന്റർവ്യൂ എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും പേടിയാണ്. ഇന്‍റർവ്യൂവിന് പങ്കെടുക്കാൻ തയ്യാറെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ കരിയർ തന്നെ നശിക്കാൻ സാധ്യതയുണ്ട്. എന്തായാലും ഇന്‍റർവ്യൂവിൽ പറയാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാം.

ഒരിക്കലും ഇന്‍റർവ്യൂവിന് നിങ്ങൾ വൈകരുത്. അത് ആദ്യം തന്നെ നിങ്ങളെ കുറിച്ചുള്ള മതിപ്പ് ഇല്ലാതാക്കാൻ ഇടയാക്കും. ചില കാര്യങ്ങൾ നിങ്ങളുടെ റെസ്യൂമെയിൽ ഉണ്ടാകാം. എന്നാൽ, നിങ്ങളെ കുറിച്ച് നിങ്ങൾ തന്നെ പറയുന്നത് കേൾക്കാനാണ് ഇന്‍റർവ്യൂ ചെയ്യുന്നവർ ആഗ്രഹിക്കുന്നത്. ഞാൻ എന്ത് ജോലിയും ചെയ്യും എന്ന് പറയുന്നത് നിങ്ങളെ ഭാവിയിൽ നിരാശനാക്കും. നിങ്ങൾക്ക് നിങ്ങൾ അർഹിക്കുന്ന ശമ്പളം ലഭിക്കാതെയിരിക്കാൻ ഈ കാരണം മതിയാകും.

Read Also : ഡൽഹി കലാപം: ഐബി ഓഫീസർ അങ്കിത് ശർമ കൊലക്കേസ് പ്രതി മുൻതാജിം  2 വർഷത്തിന് ശേഷം തെലങ്കാനയിൽ അറസ്റ്റിലായി

സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹമുണ്ടെന്ന് പറയുന്നത് ഇന്‍റർവ്യൂവിന്‍റെ ആവശ്യം തന്നെയില്ലാതാക്കുന്ന ഒരു മറുപടിയാണ്. നിങ്ങളുടെ ആഗ്രഹം നിറവേറ്റാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് നിങ്ങളെന്ന് കമ്പനിയ്ക്ക് തോന്നിയാൽ അവർ ഒരിക്കലും നിങ്ങൾക്ക് ജോലി തരില്ല.

പഴയ ബോസിനെ കുറിച്ചുള്ള കുറ്റങ്ങളൊന്നും ഇന്‍റർവ്യൂവിൽ പറയരുത്. ജോലി ഉപേക്ഷിച്ചിട്ടും പഴയ ബോസിനെ പറ്റിയുള്ള കുറ്റം പറയുന്നത് കമ്പനിക്ക് നിങ്ങളെ വേണ്ടെന്ന് വെക്കാനുള്ള ഏറ്റവും വലിയ കാരണമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button