KeralaLatest NewsNews

അതിഥി തൊഴിലാളികള്‍ക്കായി ‘അപ്നാ ഘര്‍’ പദ്ധതി: മന്ത്രി വി.ശിവന്‍കുട്ടി ശിലാസ്ഥാപനം നിര്‍വഹിക്കും

 

എറണാകുളം:  സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരള(ബി.എഫ്‌.കെ)യുടെ നേതൃത്വത്തില്‍ കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കായി ‘അപ്നാ ഘര്‍’ പദ്ധതി പ്രകാരം ഹോസ്റ്റല്‍ സമുച്ചയം നിര്‍മിക്കുന്നു.

534 കിടക്കകളോടുകൂടിയ ഹോസ്റ്റല്‍ സമുച്ചയം കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിനുള്ളിലാണ് നിര്‍മിക്കുന്നത്. സമുച്ചയത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച്ച വൈകീട്ട് 5.30ന് കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് എന്നിവര്‍ മുഖ്യാതിഥികളാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button