Latest NewsIndia

പൊതു നിരത്തിൽ നമസ്കരിച്ചു: 150 പേർക്കെതിരെ കേസെടുത്ത് പോലീസ്

ന്യൂഡൽഹി: റമദാനിലെ രാത്രിയിലുള്ള ‘തറാവീഹ്’ നമസ്കാരം പൊതു നിരത്തിൽ നടത്തിയതിന് ആഗ്രയിൽ 150 പേർക്കെതിരെ പൊലീസ് കേസ്. നമസ്കാരം നിർവഹിക്കാനുള്ള വ്യവസ്ഥകൾ ലംഘിച്ചതിനാണ് നടപടിയെന്ന് ആഗ്ര എസ്.എസ്.പി സുധീർ കുമാർ പറഞ്ഞു. ഇംലി വാലി മസ്ജിദിനോട് ചേർന്ന റോഡിലാണ് ശനിയാഴ്ച രാത്രി നമസ്കാരം നടന്നത്.

റമദാനിലെ രാത്രി നമസ്കാരത്തിന് നേരത്തെ അനുമതി നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. ഇത് ലംഘിച്ചെന്നാണ് കേസ്. ശത്രുത പ്രോത്സാഹിപ്പിക്കുന്നതിനെതിരായ 153 എ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

എന്നാൽ, കഴിഞ്ഞ 40 വർഷമായി ഇവിടെ രാത്രിയിൽ നമസ്കാരം നടക്കുന്നുണ്ടെന്നും അതുമൂലം റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാറില്ലെന്നും സംഘാടകർ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button