Latest NewsNewsLife StyleHealth & Fitness

ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരമായി വെളിച്ചെണ്ണയും ചെറുനാരങ്ങയും

ശുദ്ധമായ സൗന്ദര്യസംരക്ഷണ വഴിയാണ് വെളിച്ചെണ്ണ. അലർജി ഉൾപ്പെടെയുള്ള പല ചർമ്മപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്ന്. ചെറുനാരങ്ങയും സൗന്ദര്യസംരക്ഷണത്തിന് ഏറെ നല്ലതാണ്. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങള്‍ നല്‍കുന്ന ഒന്ന്.

2 ടേബിൾസ്പൂൺ വെളിച്ചെണ്ണയെടുക്കുക. ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാനീര് ഒഴിയ്ക്കാം. ഇത് നല്ലപോലെ ചേർത്തിളക്കി മുഖത്തു പുരട്ടാം. മുഖം അല്പനേരം മൃദുവായി മസാജ് ചെയ്യുക. പിന്നീട് കടലമാവോ മറ്റു പ്രകൃതിദത്ത വഴികളോ ഉപയോഗിച്ച് അര മണിക്കൂറിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം.

Read Also : ഞങ്ങള്‍ക്ക് ആശങ്കയുണ്ട്: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതില്‍ ആശങ്ക അറിയിച്ച് ഡബ്ലുസിസി

ഇത് അടുപ്പിച്ച് കുറച്ചു ദിവസം ചെയ്യുക. വെളിച്ചെണ്ണയും ചെറുനാരങ്ങാനീരും ചേർന്ന മിശ്രിതം പ്രകൃതിദത്ത ബ്ലീച്ചായി പ്രവർത്തിയ്ക്കും. ഇത് ചർമ്മത്തിന് നല്ല നിറം നല്‍കും. കടലമാവിൽ തുല്യഅളവിൽ ചെറുനാരങ്ങാനീര്, വെളിച്ചെണ്ണ എന്നിവ കലർത്തി പുരട്ടി കാൽ മണിക്കൂർ കഴിയുമ്പോൾ ചെറുചൂടുവെള്ളം ഉപയോഗിച്ചു കഴുകാം.

ഇതും ചർമ്മത്തിനു വെളുപ്പു നല്കും. വെളിച്ചെണ്ണ ചർമ്മത്തിനു മൃദുത്വം നല്‍കും. പ്രകൃതിദത്ത മോയിസ്ചറൈസർ കൂടിയാണിത്. ചെറുനാരങ്ങയിൽ ബ്ലീച്ചിംഗ് ഘടകങ്ങളുണ്ട്. ഇത് വെളുക്കാൻ സഹായിക്കും. ഈ മിശ്രിതം മുഖത്തിനു മിനുസവും മൃദുത്വവും നല്കാനും പാടുകള്‍ മാറാനുമെല്ലാം ഏറെ നല്ലതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button