Latest NewsNewsSaudi ArabiaGulf

ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു : തലയോട്ടിയില്‍ പൊട്ടല്‍

ജിദ്ദ: യുവാവ് അതിക്രൂരമായി ഭാര്യയെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ യുവതിയുടെ കാഴ്ച നഷ്ടമാകുകയും തലയോട്ടിക്ക് പൊട്ടലുണ്ടാകുകയും ചെയ്തു. ജിദ്ദയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട്, സൗദി പൗരനെ ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക നിയമനടപടികള്‍ക്കു ശേഷം, ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്ന് പൊലീസ് പറഞ്ഞു.

Read Also : ഡൽഹി മാതൃക പഠിക്കാൻ കേരളത്തിൽ നിന്നാരെയും അയച്ചിട്ടില്ല: ആപ്പിന് ആരോ ‘ആപ്പ്’ വച്ചതാണെന്ന് വി ശിവൻകുട്ടി

കുട്ടികളുടെ മുന്നില്‍വച്ച് കൂര്‍ത്ത വസ്തു ഉപയോഗിച്ച് പ്രതി ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരി പറഞ്ഞു. ആക്രമണത്തില്‍ യുവതിയുടെ കാഴ്ച നഷ്ടമാവുകയും തലയ്ക്കും തലയോട്ടിക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇതുകൂടാതെ കത്തി ഉപയോഗിച്ച് അവരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തി പരുക്കേല്‍പ്പിച്ചു. ഇതില്‍ അഞ്ചെണ്ണം മുഖത്തായിരുന്നുവെന്നും സഹോദരി പറഞ്ഞു.

കൂര്‍ത്ത ആയുധം ഉപയോഗിച്ച് ആക്രമിക്കപ്പെട്ട നിലയില്‍ ഒരു സ്ത്രീ എത്തിയെന്ന വിവരം ആശുപത്രി അധികൃതരാണ് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button