KeralaLatest News

ശ്രീനിവാസൻ വധം: കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതിൽ ഒരാളായ ബിലാൽ പോലീസ് പിടിയിലെന്ന് സൂചന

മൂന്ന് ബൈക്കുകളിലായി പോയ ആറംഗത്തിലെ ഒരാളാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു.

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലയാളി സംഘത്തിലെ ഒരാൾ പിടിയിലെന്ന് സൂചന. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായത്. കോങ്ങാട് സ്വദേശി ബിലാലാണ് കസ്റ്റഡിയിലുള്ളത്. മൂന്ന് ബൈക്കുകളിലായി പോയ ആറംഗത്തിലെ ഒരാളാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു.

കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ, ശംഖുവാരത്തോട് പള്ളി ഇമാം സദ്ദാം ഹുസൈൻ, അഷ്ഫാഹ്, അഷ്റഫ് എന്നിവരെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അതേസമയം,
ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 10 പേരാണ് പിടിയിലായിട്ടുള്ളത് എന്നാണ് പോലീസ് പറയുന്നത്. ഇതിൽ നാലുപേരുടെ അറസ്റ്റ് വ്യാഴാഴ്ചയും, ഇമാം ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് വെള്ളിയാഴ്ച രാത്രിയും രേഖപ്പെടുത്തിയിരുന്നു.

ബാക്കി മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഈ പത്ത് പേരും ഗൂഢാലോചനയിലും, പ്രതികളെ രക്ഷപ്പെടാനും സഹായിച്ചവർ ആണ്.  കൃത്യത്തിൽ നേരിട്ട പങ്കെടുത്ത പ്രതിയെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. അതേസമയം, പാലക്കാട്ടെ നിരോധനാജ്ഞ ഈ മാസം 28 വരെ നീട്ടി. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രാ നിയന്ത്രണവും നിരോധനാജ്ഞയോടൊപ്പം തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button