KeralaJobs & VacanciesLatest NewsNews

തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ആശ്വാസമായി ‘ എന്റെ തൊഴില്‍ എന്റെ അഭിമാനം’ ക്യാമ്പയിനുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ആശ്വാസമായി ‘ എന്റെ തൊഴില്‍ എന്റെ അഭിമാനം’ ക്യാമ്പയിനുമായി കേരള സര്‍ക്കാര്‍. പദ്ധതിയുടെ സര്‍വേയുടെ മാര്‍ഗരേഖ തയ്യാറായതായി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

Read Also : ജെസിബി ഉപയോഗിച്ച് എടിഎം കവര്‍ച്ച, മെഷീന്‍ തകര്‍ത്ത് കവർന്നത് 27 ലക്ഷം രൂപ: വീഡിയോ

കേരള നോളജ് എക്കണോമി മിഷന്‍ മുഖേന തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും ബന്ധിപ്പിക്കുന്നതിന് വികസിപ്പിച്ച ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടിയാണ് ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ എന്ന പ്രചാരണ പരിപാടി നടത്തുന്നത്. പുതിയ സാഹചര്യത്തില്‍ ലോകത്തെല്ലായിടത്തും വിവിധ മേഖലകളില്‍ തൊഴിലുകള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

2026 ഓടെ കേരള നോളജ് എക്കണോമി മിഷന്റെ ഭാഗമായി 20ലക്ഷം അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് ജോലി നല്‍കാനാണ് ലക്ഷ്യമിടുന്നത്. 18 വയസു മുതല്‍ 59 വരെയുള്ള വ്യക്തികളുടെ വിവരങ്ങളാണ് സര്‍വേയുടെ ഭാഗമായി ശേഖരിക്കുക. നോളജ് എക്കണോമി മിഷനെക്കുറിച്ച് അറിവ് നല്‍കുന്നതോടൊപ്പം പത്തു ലക്ഷം പേരെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യിക്കാനും ഈ സര്‍വേയിലൂടെ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button