Latest NewsNewsIndia

കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: പാക് ഭീകരര്‍ സൈന്യത്തിന്റെ പിടിയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചതായാണ് വിവരം. പുല്‍വാമയിലെ മിത്രിഗാം ഏരിയയില്‍ ബുധനാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൊല്ലപ്പെട്ടത് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരനാണെന്നാണ് സൂചന.

Read Also : ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം നേരിടേണ്ടി വരിക 560 വന്‍ ദുരന്തങ്ങളെ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഏറ്റുമുട്ടലിന്റെ ഭാഗമായി മിത്രിഗാം ഏരിയ സൈന്യം വളഞ്ഞുവെന്നും മൂന്ന് പാക് ഭീകരര്‍ കുടുങ്ങിയിട്ടുണ്ടെന്നുമാണ് കശ്മീര്‍ പോലീസ് പുറത്തുവിട്ട വിവരം. പാകിസ്ഥാന്റെ ജെയ്ഷെ ഭീകരരെയാണ് വളഞ്ഞിരിക്കുന്നതെന്നും പോലീസ് സൂചന നല്‍കി. എന്നാല്‍, പ്രദേശത്ത് നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ അല്‍പ്പസമയം നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

സംഘര്‍ഷത്തില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെന്നും, സംഭവ സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കശ്മീര്‍ പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുല്‍വാമയിലെ പഹൂവില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button