Latest NewsIndiaNews

ഒമിക്രോണ്‍ ഉപവകഭേദം ബിഎ.2.12.1 അപടകാരിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊറോണ വ്യാപനം ആരംഭിച്ചിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും, നാള്‍ക്കുനാള്‍ പുതിയ വകഭേദങ്ങളും ഉപവകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് സ്റ്റെല്‍ത്ത് ഒമിക്രോണ്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബിഎ.2 ആയിരുന്നു വലിയ തോതില്‍ രോഗം വ്യാപിക്കുന്നതിന് കാരണമായതെങ്കില്‍ മറ്റൊരു വകഭേദത്തിന്റെ സാന്നിധ്യമാണ് ഇപ്പോള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Read Also :H3N8 പക്ഷിപ്പനി മനുഷ്യരിൽ സ്ഥിരീകരിച്ചു

ബിഎ.2.12.1 എന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് നിലവില്‍ ഇന്ത്യയിലടക്കം പുതിയ തരംഗത്തിന് കാരണമാകുന്നതെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭൂരിഭാഗം കേസുകളും ബിഎ.2.12.1 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ പുതിയ വ്യാപനത്തിന് കാരണമായതും ബിഎ.2.12.1 ആണെന്നാണ് കണ്ടെത്തല്‍. ന്യൂയോര്‍ക്കിലാകട്ടെ പുതിയ രോഗികളില്‍ 58 ശതമാനവും ബിഎ.2.12.1 ഉപവകഭേദമാണ്.

ഏകദേശം 13 രാജ്യങ്ങളില്‍ ഈ ഉപവകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയില്‍ അല്‍പം ഗുരുതരമായ രോഗവ്യാപനത്തിന് തുടക്കമിട്ടിരിക്കുന്നത് യുഎസിലാണ്. അതീവ അപകടകാരിയായി കണ്ടിരുന്ന സ്റ്റെല്‍ത്ത് ഒമിക്രോണ്‍ ഉപവകഭേദത്തേക്കാള്‍ വേഗത്തില്‍ ബിഎ.2.12.1 പടരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മറ്റ് വകഭേദങ്ങളില്‍ വാക്സിന്‍ ഫലപ്രദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ബിഎ.2.12.1 ഉപവകഭേദത്തിന് നിലവിലുള്ള വാക്സിനുകള്‍ക്ക് പ്രതിരോധം തീര്‍ക്കാനാകുമോ എന്ന ഗവേഷണത്തിലാണ് വിദഗ്ദ്ധര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button