CricketLatest NewsNewsSports

ഇന്ന് അവന്റെ ദിവസം, ഞങ്ങളെ സംബന്ധിച്ചിടത്തോളം മഹത്തായ വിജയമാണിത്: സഞ്ജു സാംസൺ

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നിർണായക പ്രകടനം പുറത്തെടുത്ത റിയാന്‍ പരാഗിനെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. റിയാന്‍ പരാഗില്‍ ടീമിന് വിശ്വാസമുണ്ടായിരുന്നുവെന്നും അവസാന മൂന്നോ, നാലോ വര്‍ഷമായി രാജസ്ഥാന്‍ റോയല്‍സ് അവനെ പിന്തുണയ്ക്കുന്നുണ്ടെന്നും സഞ്ജു മത്സരശേഷം പറഞ്ഞു.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം മഹത്തായ വിജയമാണിത്. റിയാന്‍ പരാഗില്‍ ടീമിന് വിശ്വാസമുണ്ടായിരുന്നു. അവസാന മൂന്നോ, നാലോ വര്‍ഷമായി രാജസ്ഥാന്‍ റോയല്‍സ് അവനെ പിന്തുണയ്ക്കുന്നുണ്ട്. ഇന്ന് പരാഗിന്റെ ദിവസമായിരുന്നു. 10-15 റണ്‍സ് കുറവായിരുന്നുവെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, ഈര്‍പ്പം ഉണ്ടായിരുന്നില്ല. മാത്രമല്ല, സ്പിന്നര്‍മാരേയും പേസര്‍മാരേയും മാറിമാറി സഹായിച്ചു’.

Read Also:- രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഈ ദൈനംദിന ശീലങ്ങൾ പിന്തുടരാം

‘ഇതുവരെ ടീമിലെ എല്ലാവരും മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകള്‍ പുറത്തെടുത്തുകഴിഞ്ഞു. ബൗളര്‍മാരുടെ കാര്യവും അങ്ങനെ തന്നെ. ബാറ്റ്‌സ്മാനെ സമ്മര്‍ദ്ദത്തിലാക്കുകയെന്നത് മാത്രമായിരുന്നു ഞങ്ങളുട തന്ത്രം. അത് വിജയിക്കുകയും ചെയ്തു. ഡ്രസിംഗ് റൂം അന്തരീക്ഷം വളരെയേറെ പ്രധാനപ്പെട്ടതാണ്. പിച്ചിന്റെ സ്വഭാവത്തിന് അനുസരിച്ചാണ് മത്സരത്തിൽ രണ്ട് മാറ്റങ്ങള്‍ വരുത്തിയത്’ സഞ്ജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button